ജിദ്ദ: നാലു പതിറ്റാണ്ടു കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽ മജീദ് നഹക്ക് ജിദ്ദ ഹജ്ജ് വെൽഫയർ ഫോറം യാത്രയയ്പ്പ് നൽകി. പരിപാടിയിൽ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവക്കുഞ്ഞ് ഹരിപ്പാട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ചെമ്പൻ അബ്ബാസ് ഉദ്ഘാടനം ചെയ്തു.
ഫോറത്തിന്റെ അംഗ സംഘടനകളെ പ്രതിനിധീകരിച്ച് കെ. ടി. എ മുനീർ, ഷിബു തിരുവനന്തപുരം, സി. എച്ച് ബഷീർ, സത്താർ കണ്ണൂർ, സക്കീർ ഹുസൈൻ എടവണ്ണ, അഷ്റഫ് പാപ്പിനിശ്ശേരി, ഷാഫി മജീദ് , കൊടശ്ശേരി കുഞ്ഞി മുഹമ്മദ്, അബ്ദുൽ അസീസ് പറപ്പൂർ, നൗഷാദ് അടൂർ, മുഹമ്മദ് കുട്ടി പട്ടാമ്പി, അസ്ഹാബ് വർക്കല, റഫീഖ് മൂസ, അലി തേക്കുതോട് എന്നിവർ യാത്രാ മംഗളം നേർന്ന് സംസാരിച്ചു.
പ്രവാസികളെന്ന നിലയിൽ സ്വസ്ഥവും സമാധാന പൂർണ്ണവുമായ ജീവിതത്തിന് അവരവരുടെ പരിമിതികളറിഞ്ഞ് അതിനുള്ളിൽ നിന്നു ജീവിക്കണമെന്ന് മറുപടി പ്രസംഗത്തിൽ അബ്ദുൽ മജീദ് നഹ പറഞ്ഞു. തന്റെ ജീവിത സംതൃപ്തിക്കു നിദാനം ആ തിരിച്ചറിവാണെന്നും തന്റെ പ്രവർത്തനങ്ങൾക്ക് അതുല്യ പിന്തുണയും സഹകരണവും പൊതു സമൂഹം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മജീദ് നഹയുടെ ശ്രേഷ്ഠ സേവനത്തിനുള്ള ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ ആദര ഫലകം ചെയർമാൻ നസീർ വാവാക്കുഞ്ഞ് കൈമാറി. വെൽഫെയർ ഫോറം ജനറൽ കൺവീനർ മാമദു പൊന്നാനി സ്വാഗതവും ട്രഷറർ ഷറഫുദ്ധീൻ കാളികാവ് നന്ദിയും പറഞ്ഞു.