റിയാദിൽ വാഹനാപകടം: കോഴിക്കോട് സ്വദേശി മരണപ്പെട്ടു

0
4263

റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ മലയാളി മരണപെട്ടു. കൊടുവള്ളി കത്തറമ്മൽ കുരുടൻചാലിൽ അബ്ദുൽ അസീസ് ആണ് മരണപ്പെട്ടത്. 64 വയസ് ആയിരുന്നു. റിയാദിൽ നിന്നും മദീനയിലേക്കുള്ള ഹൈവയിൽ റിയാദിൽ നിന്നും ഏകദേശം 250 കിലോമീറ്റർ ദുരെയുള്ള അൽ ഗാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. മറ്റു കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അൽഗാത്, ഉനൈസ കെഎംസിസി പ്രവർത്തകർ ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തു വരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക