ഇന്ത്യ പിന്മാറി; 2027 ഏഷ്യന്‍ കപ്പ് സഊദിയില്‍ നടക്കും

0
3334

റിയാദ്: 2027 ഏഷ്യന്‍ കപ്പ് സഊദി അറേബ്യയിൽ നടക്കും. 2027 ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ നിന്ന് ഇന്ത്യ പിന്മാറിയതോടെയാണ് സഊദി അറേബ്യക്ക് ഇതിനുള്ള അവസരം ലഭിക്കുക. 2027 ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാന്‍ സഊദി അറേബ്യക്കൊപ്പം മത്സര രംഗത്തുണ്ടായിരുന്ന ഇന്ത്യ, ഹോസ്റ്റ് സെലക്ഷന്‍ പ്രക്രിയയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങാനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏഷ്യന്‍ കപ്പ് ഹോസ്റ്റ് സെലക്ഷന്‍ പ്രക്രിയയില്‍ നിന്ന് ഓള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്‍വാങ്ങിയതായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

2027 ഏഷ്യന്‍ കപ്പ് സംഘാടന ചുമതല നേടിയെടുക്കാന്‍ ശ്രമിച്ചുള്ള ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ഫയലുകള്‍ എ.എഫ്.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒക്‌ടോബറില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ഫെബ്രുവരിയില്‍ നടക്കുന്ന റീജ്യനല്‍ സമ്മേളനത്തില്‍ എ.എഫ്.സി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിലാണ് 2023 ഏഷ്യന്‍ കപ്പ് നടക്കുക.

ഇതിനകം രണ്ടു തവണ ഏഷ്യന്‍ കപ്പ് ഖത്തറില്‍ അരങ്ങേറിയിട്ടുണ്ട്. 2026 ലെ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വിമന്‍സ് ഏഷ്യന്‍ കപ്പ് രാജ്യത്ത് നടത്താനും സഊദി അറേബ്യ ശ്രമം തുടരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്തിമ ഫയല്‍ ഔപചാരികമായി മലേഷ്യയിലെ കുലാലംപൂരിലെ ഏഷ്യന്‍ ഫുഡ്‌ബോള്‍ കോഫെഡറേഷൻ ആസ്ഥാനത്തു കഴിഞ്ഞ ദിവസം സഊദി അറേബ്യ കൈമാറിയിരുന്നു.

2026 വിമന്‍സ് ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാന്‍ ജോര്‍ദാനും ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്ഥാനും മത്സരിക്കുന്നുണ്ട്. അടുത്ത വര്‍ഷമാണ് 2026 വിമന്‍സ് ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക