റിയാദ് ഉൾപ്പെടെ ചില നഗരങ്ങളിൽ ശക്തമായ മഴ: കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്

0
1665

റിയാദ്: തലസ്ഥാന നഗരിയായ റിയാദ് ഉൾപ്പെടെ രാജ്യത്തെ വിവിധയിടങ്ങളിൽ ഇന്ന് സാമാനം ശക്തമായ മഴ ലഭിക്കാൻ ഇടയുണ്ടെന്ന് സഊദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്‌ച, റിയാദ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ രാവിലെ 11:00 വരെ സാമാന്യം ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിയാദിനെ കൂടാതെ, കിഴക്കൻ പ്രവിശ്യ, ഖസിം എന്നീ പ്രവിശ്യകളിലെ ചില ഭാഗങ്ങൾ അലേർട്ടുകളിൽ ഉൾപ്പെടുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

മഴക്കാലത്ത് സുരക്ഷ ഉറപ്പാക്കാൻ വെള്ളക്കെട്ടുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ എന്നിവയിൽ നിന്ന് ജനങ്ങൾ വിട്ടുനിൽക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക