ക്രിസ്റ്റ്യാനോ റൊണാൾഡോ സഊദിയിലേക്ക്; അൽ-നാസർ ക്ലബ്ബിന് വേണ്ടി ബൂട്ടണിയും

0
3078

ദുബൈ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത ജനുവരി 1 മുതൽ സഊദി അറേബ്യയിലെ അൽ-നാസർ ടീമിലെ കളിക്കാരനാകുമെന്ന് റിപ്പോർട്ട്സ്. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ചു സ്പാനിഷ്മാ ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രണ്ടര വർഷത്തേക്കാണ് റൊണാൾഡോയും അൽ-നാസർ ക്ലബ്ബും തമ്മിൽ കരാർ എത്തിയതായാണ് വിവരം. ഓരോ സീസണിലും 200 ദശലക്ഷം യൂറോയാണ് പ്രതിഫലം. ലോകകപ്പില്‍ പോര്‍ചുഗലിന്റെ മത്സരങ്ങള്‍ കഴിയുന്നതുവരെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാവില്ലെന്നാണ് സൂചന.

റൊണാൾഡോയും അൽ-നാസർ ക്ലബ്ബും തമ്മിലുള്ള കരാറിൽ പരസ്യങ്ങളിലൂടെയുള്ള സാമ്പത്തിക പ്രോത്സാഹനങ്ങളും ഉൾപ്പെടും. ഇത് പോർച്ചുഗീസ് ക്യാപ്റ്റനായ റൊണാൾഡോയെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന അത്‌ലറ്റായി ഉയർത്തും.

ഖത്തറിലെ ലോകകപ്പിൽ പങ്കെടുക്കുന്നതിന് രണ്ട് ദിവസം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ബന്ധം റൊണാൾഡോ അവസാനിപ്പിച്ചിരുന്നു. ഏത് ടീമുമായും ചർച്ചകൾ നടത്താൻ കഴിയുമായിരുന്നുവെങ്കിലും തുടക്കം മുതൽ തന്നെ ഏറ്റവും വലിയ താൽപ്പര്യം കാണിച്ചത് സഊദിയിലെ അൽ നാസർ ക്ലബ് ആയിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക