സഊദിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

0
1742

റിയാദ്: സഊദിയിലെ അല്‍ബാഹയിൽ
സ്വദേശി പൗരന്‍ സഞ്ചരിച്ച കാർ
കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വദേശി പൗരന്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.

അപകടത്തെ കുറിച്ച് ഞായറാഴ്ച രാത്രി 8.48 ന് ആണ് അല്‍ബാഹ റെഡ് ക്രസന്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്ന് അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍സഹ്‌റാനി പറഞ്ഞു.
സിവില്‍ ഡിഫന്‍ അധികൃതര്‍ ചേര്‍ന്ന് ഡ്രൈവറെ പുറത്തെടുത്തു.