ആരോഗ്യപ്രവര്‍ത്തകനായി ക്ലാസെടുത്തു; സഊദിയിൽ ഒരു പ്രവാസി അറസ്റ്റിൽ

0
2758

റിയാദ്: ആരോഗ്യപ്രവര്‍ത്തകനായി ആൾമാറാട്ടം നടത്തി രാജ്യത്തെ ഒരു ഹോട്ടലിൽ ക്ലാസെടുത്ത ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ആരോഗ്യമേഖലയിലെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റ്.

ഇയാൾ സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ മെഡിക്കൽ വിവരങ്ങൾ പോസ്റ്റ് ചെയ്യുകയും തന്റെ അവകാശവാദത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഹോട്ടലിൽ പ്രഭാഷണം നടത്തുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. തനിക്ക് മെഡിക്കൽ സ്പെഷ്യാലിറ്റിയിൽ അക്കാദമിക് യോഗ്യതയോ അധികാരികളിൽ നിന്ന് മെഡിക്കൽ പ്രാക്ടീസ് ചെയ്യുന്നതിന് നിയമപരമായ രേഖകളോ ഇല്ലെങ്കിലും താൻ മെഡിക്കൽ കൺസൾട്ടേഷനുകൾ നൽകുന്നുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടു.