പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്‍: പങ്കെടുക്കുന്നവർ ഉടൻ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി

0
1006

റിയാദ്: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസ് (പിബിഡി)കണ്‍വെന്‍ഷന്‍
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് എന്‍. രാം പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍
പറഞ്ഞു. സെകന്റ് സെക്രട്ടറി മോയിന്‍ അക്തറും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. ജനുവരി എട്ടു മുതല്‍ പത്തുവരെയാണ് കണ്‍വെന്‍ഷന്‍.

വ്യക്തിഗത രജിസ്‌ട്രേഷന്‍, ഗ്രൂപ് രജിസ്‌ട്രേഷന്‍ എന്നിങ്ങനെ രണ്ടുവിധത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. ഗ്രൂപ് രജിസ്‌ട്രേഷന് ചുരുങ്ങിയത് പത്തുപേർ വേണം.

പിബിഡി ഇന്ത്യ എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
വ്യക്തിഗത രജിസ്‌ട്രേഷന് ഒരു ദിവസം 5000 രൂപയും രണ്ട് ദിവസത്തിന് 7500 രൂപയും മൂന്നു ദിവസത്തിന് 10000 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. പത്ത് മുതല്‍ അമ്പത് പേരുള്ള ഗ്രൂപ്പിന് 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.
വിദേശരാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ സംഭാവന ചെയ്ത വ്യക്തികളെ ചടങ്ങില്‍ ആദരിക്കും.