റിയാദ്: സഊദി അറേബ്യയിലെ ചില പ്രദേശങ്ങളിൽ ഞായറാഴ്ച മുതൽ വ്യാഴം വരെ മഴയും കാറ്റും ഇടിമിന്നലും ഉൾപ്പെടെ കാലാവസ്ഥ വ്യതിയാനവും ഉണ്ടാകുമെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, റിയാദ്, ഖസിം, വടക്കൻ അതിർത്തി മേഖല, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ഇടത്തരം മുതൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും ഇത് വെള്ളപ്പാചിലിനും വെള്ളപ്പൊക്കത്തിനും കാരണമായേക്കുമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
റിയാദ്, ഹായിൽ, മക്ക, മദീന, അസീർ, ജസാൻ, അൽ-ബഹ മേഖലകളുടെ ചില ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴയും അനുഭവപ്പടും.
ഇത്തരം ഘട്ടങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു. വെള്ളകെട്ടുകൾ കൂടുന്ന സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കാനും സുരക്ഷക്കായി വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും സിവിൽ ഡിഫൻസ് പ്രഖ്യാപിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




