നാലു പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് വിരാമം; അബ്ദുൽ മജീദ് നഹക്ക് ഒ ഐ സി സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പു നൽകി

0
2083

ജിദ്ദ: നാലു പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് വിരാമമിട്ടു ജന്മനാട്ടിലേക്ക് മടങ്ങുന്ന മലയാളി സമൂഹത്തിലെ ‘കാരണവരും’ മുതിർന്ന ഒ.ഐ.സി.സി നേതാവും സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവും ഒ.ഐ.സി.സി മുൻ വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡന്റുമായ അബ്ദുൽ മജീദ് നഹക്ക് ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പു നൽകി.

40 വർഷത്തിലധികമായുള്ള സൗദിയിലെ പ്രവാസ ജീവിതത്തിൽ ആദ്യകാലം യാമ്പുവിലും പിന്നീട് ജിദ്ദയിലും ജോലി ചെയ്യുകയും ലോജിസ്റ്റിക്‌സ്, ട്രേഡിങ്ങ് ബിസിനസ് നടത്തുകയും ചെയ്യുന്ന മജീദ് നഹ വിവിധ കലാ സാംസ്ക്കാരിക സംഘടനകളുടെ നേതൃസ്ഥാനത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന വ്യക്തിത്വമാണ്.

ഒ ഐ.സി.സി യുടെ നേതൃനിരയിലുള്ള മുതിർന്ന നേതാവായ അദ്ദേഹം ഒ.ഐ.സി.സി മലപ്പുറം ജില്ലാ പ്രസിഡണ്ടും നാഷണൽ കമ്മിറ്റി ഭാരവാഹിയും മുൻ റീജ്യണൽ കമ്മിറ്റി പ്രസിഡന്റുമാണ്. അബ്ദുൽ മജീദ് നഹയുടെ നാട്ടിലേക്കുള്ള മടക്കം സംഘടനക്കും ജിദ്ദ പ്രവാസി സമൂഹത്തിലും വലിയ ശൂന്യത സൃഷ്ടിക്കുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് ഹക്കീം പാറക്കൽ അബ്ദുൽ മജീദ് നഹക്ക് നൽകി. കാളികാവ് പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് സമീറും മലപ്പുറം മുനിസിപ്പൽ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് യു.എം. ഹുസൈനും, പോരൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം ആസാദ് പോരൂരും നൽകി.

ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ച യാത്രയയപ്പ് സമ്മേളനം ഗ്ലോബൽ കമ്മിറ്റി അംഗം ചെമ്പൻ അബ്ബാസ് ഹാജി ഉദ്ഘാടനം ചെയ്തു.

സിഎം അഹമ്മത്, ഷംസീർ കൊണ്ടോട്ടി, അഹമ്മത് ആലുങ്ങൽ (അൽ അബീർ മെഡിക്കൽ ഗ്രൂപ്പ്), കുഞ്ഞിമുഹമ്മത് കൊടശ്ശേരി, ആസാദ് പോരൂർ, നൗഷാദ് ചാലിയാർ, ഷൗക്കത്ത് പരപ്പനങ്ങാടി, ഷെരീഫ് അറക്കൽ, ഡോ. അഷ്‌റഫ് (ബദ്ർ അൽ തമാം പോളിക്ലിനിക്‌), നജീബ് കളപ്പാടൻ, ഹിഫ്‌സുറഹ്മാൻ, മൻസൂർ വയനാട്, ഷാഫി ഗൂഡല്ലൂർ (പവർ ഹവ്സ്), നിഷാദ് (യുണൈറ്റഡ് ട്രേഡിങ്ങ് കമ്പനി), പി. എം. മായിൻകുട്ടി (ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം), സാദിഖലി തുവ്വൂർ (മാധ്യമം), ഹസ്സൻയമഹ കൊണ്ടോട്ടി, സീതി കൊളക്കാടൻ (കെഎംസിസി), കബീർ കൊണ്ടോട്ടി (ജിദ്ദ പൗരാവലി), ഉണ്ണീൻ പുലാക്കൽ, മുസ്തഫ പെരുവള്ളൂർ ബഷീർ പരുത്തിക്കുന്നൻ എന്നിവർ സംസാരിച്ചു.

നവംബർ ആദ്യ വാരത്തിൽ
ഒഐസിസി മലപ്പുറം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ ലഭിച്ച ജീവകാരുണ്യ ഫണ്ട് ചടങ്ങിൽ വെച്ച് നിർധന രോഗികൾക്ക് ചികിൽസാ സഹായമായി കൈമാറി.
ഒ.ഐ സി.സി നേതാക്കൾ, സാമൂഹിക സാംസ്ക്കാരിക വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖർ, വിവിവിധ സംഘടനാ പ്രതിനിധികൾ സംസാരിച്ചു.

പ്രശസ്ത ഗായകൻ അനീസ് തിരൂരും (പട്ടുറുമാൽ) ഡോ. മിർസാനയും നയിച്ച സംഗീത വിരുന്നിൽ ഒ.ഐ.സി.സി പ്രവർത്തകർ അടക്കമുള്ള വിവിധ ഗായകരുടെ സംഗീത വിരുന്നും സിനിമാറ്റിക് ഡാൻസ്, ഒപ്പന, ദഫ് മുട്ട് തുടങ്ങിയ കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി.