സഊദിയിൽ മേൽപാലത്തിൽ നിന്നും കാർ താഴേക്ക് പതിച്ച് മൂന്നു യുവാക്കൾക്ക് പരിക്കേറ്റു

0
1838

അൽബാഹ: അൽബാഹ റിംഗ് റോഡ് മേൽപാലത്തിൽനിന്ന് കാർ താഴേക്ക് മറിഞ്ഞ് മൂന്നു യുവാക്കൾക്ക് പരിക്കേറ്റു.

പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഒരാൾക്ക് നിസ്സാര പരികാണുള്ളത്. പരിക്കേറ്റവരെ റെഡ് ക്രസന്റ് പ്രവർത്തകർ അൽബാഹ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് നീക്കിയതായി അൽബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അൽസഹ്‌റാനി പറഞ്ഞു.