റിയാദ്: അറേബ്യൻ ഫുട്ബോൾ ഫെഡറേഷൻ (SAFF) ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) വനിതാ ഏഷ്യൻ കപ്പ് 2026 ഫൈനലിന് ആതിഥേയത്വം വഹിക്കാനുള്ള അന്തിമ ഫയല്‍
ഔദ്യോഗികമായി സമർപ്പിച്ചു.
മലേഷ്യയിലെ കുലാലംപൂരിലെ എ.എഫ്.സി ആസ്ഥാനത്തു വെച്ചാണ് സഊദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധി സംഘം എ.എഫ്.സി അധികൃതര്‍ക്ക് അന്തിമ ഫയല്‍ കൈമാറിയത്.
സഊദി വിമന്‍സ് നാഷണല്‍ ഫുട്‌ബോള്‍ ടീം അസിസ്റ്റന്റ് കോച്ച് ദുന റജബ്, സഊദി ടീം താരവും അല്‍ശബാബ് ക്ലബ്ബ് താരവുമായ റഗദ് ഹില്‍മി, സൗദി യുവതാരം മാരിയ ബാഗഫാര്‍ എന്നിവരാണ് സഊദി സംഘത്തിലുള്ളത്.
കായിക ലോകത്ത് അടക്കം സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന സമഗ്രമായ വികസന കുതിച്ചുചാട്ടവുമായി പൊരുത്തപ്പെട്ടുപോകുന്ന നിലക്ക് വിമന്‍സ് ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ് യാസിര്‍ അല്‍മിസ്ഹല്‍ പറഞ്ഞു.