വാഹന പരിശോധനക്കിടെ മയക്കുമരുന്ന് കണ്ടെത്തി; സഊദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

0
1795

അസീര്‍: വാഹന പരിശോധനക്കിടെ
മയക്കുമരുന്ന് കണ്ടെത്തി. സഊദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ. അസീര്‍ പ്രവിശ്യയില്‍ പെട്ട ബീശയില്‍ വെച്ചാണ് ഇന്ത്യക്കാരനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്.

ബീശയിലെ ജംഊര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇന്ത്യക്കാരന്‍ കുടുങ്ങിയത്. വാഹനം സംശയം തോന്നി ചെക്ക് പോസ്റ്റില്‍ വെച്ച് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. വാഹനത്തിനകത്ത് ഒളിപ്പിച്ച നിലയില്‍ 120 കിലോ മയക്കുമരുന്ന് കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.