യു എ ഇ ദേശീയ ദിനം; സൽമാൻ രാജാവും കിരീടാവകാശിയും ആശംസകൾ നേർന്നു

0
822

റിയാദ്: സൽമാൻ രാജാവ്
യുഎഇയുടെ ദേശീയ ദിനത്തിൽ
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദന സന്ദേശം അയച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യത്തിനും യുഎഇയിലെ സർക്കാരിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും രാജാവ് നേർന്നു.

ഇരു രാജ്യങ്ങളെയും ജനങ്ങളെയും ബന്ധിപ്പിക്കുന്ന സാഹോദര്യ ബന്ധങ്ങളുടെ മികവിനെ രാജാവ് അഭിനന്ദിച്ചു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ഈ അവസരത്തിൽ ഷെയ്ഖ് മുഹമ്മദിന് ആശംസകൾ അറിയിച്ചു.