സ്‌പൈസ്‌ജെറ്റ് വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനത്തിന് കൊച്ചിയിൽ അടിയന്തിര ലാന്റിംഗ്

0
1806

ജിദ്ദ: സഊദിയിലെ ജിദ്ദയില്‍നിന്നു കോഴിക്കോട്ടേക്കു പുറപ്പെട്ട സ്പൈസ് ജെറ്റിൻ്റെ എസ്ജി 036 വിമാനം അടിയന്തിരമായി കൊച്ചി വിമാനത്താവളത്തിലറക്കി. 197 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിന് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കൊച്ചിയിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി മനസ്സിലായതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് എയർപോർട്ടിൽ ജാഗ്രത നിർദേശം ലഭിച്ചു. തുടര്‍ന്ന് 6.30 ന് വിമാനത്താവളത്തിൽ സമ്പൂര്‍ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആശുപത്രികളിലടക്കം ജാഗ്രതാ നിര്‍ദേശം നല്‍കി. ഏറെ പരിശ്രമത്തിനു ശേഷം 7.20നാണു വിമാനം സുരക്ഷിതമായി ഇറക്കാനായത്.

188 മുതിര്‍ന്നവരും മൂന്നു കുട്ടികളുമാണ് യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്നത്. രണ്ടു പൈലറ്റുമാര്‍ക്കു പുറമേ നാല് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. നിലവില്‍ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക