അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ വിസ ലഭിക്കുവാൻ വിരലടയാള രജിസ്‌ട്രേഷൻ നിർബന്ധമാക്കി

0
2395

റിയാദ്: അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർ ഉംറക്ക് വരുമ്പോൾ വിരലടയാളം നിർബന്ധമാക്കി. സഊദി ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യ ഘട്ടമെന്നോണം ബ്രിട്ടൻ, ടുണീഷ്യ, കുവൈറ്റ്, ബംഗ്ലാദേശ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇലക്ട്രോണിക് രീതിയിൽ “ഉംറ” വിസ നേടുന്നതിനാണ് ബയോമെട്രിക് (വിരലടയാളം) നിർബന്ധമാകുന്നത്.

ഇതോടെ, ഈ രാജ്യങ്ങളിൽ നിന്നും കര, ജല, വ്യോമ മാർഗം ഉംറക്കെത്തുന്നവരുടെ പ്രവേശന നടപടികൾ എളുപ്പമാകുമെന്നും തീർത്ഥാടകരുടെ ഡിജിറ്റൽ അനുഭവം സമ്പന്നമാക്കുക എന്നിവയാണ് രജിസ്ട്രേഷന്റെ ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.

സഊദി വിസ ബയോ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്‌താണ് സ്മാർട്ട് ഫോണുകൾ വഴി ഫിംഗർ പ്രിൻ്റ് രജിസ്റ്റർ ചെയ്യുന്നത്. ആപ്ലിക്കേഷൻ തുറന്ന ശേഷം ഉംറ വിസ എന്നത് തിരഞ്ഞെടുത്ത് പാസ്പോർട്ട് എന്ന ബട്ടണിൽ അമർത്തണം. തുടർന്ന് മൊബൈലിൻ്റെ മുൻ ക്യാമറയിൽ നിന്നും എടുക്കുന്ന തീർഥാകരുടെ ഫോട്ടോ പാസ്പോർട്ടിലെ ഫോട്ടോയുമായി താരതമ്മ്യം ചെയ്യും.

തുടർന്ന് ഇരു കൈകളുടേയും പത്ത് വിരലുകളും മൊബൈൽ ക്യാമറയിലൂടെ സ്കാൻ ചെയ്ത് വിരലടയാളം രജിസ്റ്റർ ചെയ്യുകയും ചെയ്യണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക