കോഴിക്കോട്: കോഴിക്കോട് കാരന്തൂര്‍ മര്‍കസ് കോളേജ് മൈതാനത്ത് വിദ്യാര്‍ഥികളുടെ വാഹന അഭ്യാസപ്രകടനത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ഫുട്ബോള്‍ ആരാധനയുടെ പേരില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് മൈതാനത്ത് അപകടകരമായ രീതിയില്‍ കാറുകളിലും ബൈക്കുകളിലും അഭ്യാസപ്രകടനം നടത്തിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സംഭവത്തില്‍ പങ്കാളികളായ 11 വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
വാഹന ഉടമകളില്‍നിന്നായി 66,000 രൂപ പിഴയീടാക്കുകയും ചെയ്തു. ലോകകപ്പ് ഫുട്‌ബോള്‍ ആവശേത്തില്‍ വിവിധ രാജ്യങ്ങളുടെ പതാകകളുമായാണ് കോളേജ് ഗ്രൗണ്ടില്‍ അഭ്യാസം നടത്തിയിരുന്നത്.
മര്‍ക്കസ് ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥികളാണ് കാറുകളില്‍ വിവിധ രാജ്യങ്ങളുടെ പതാക ഏന്തി അഭ്യാസങ്ങള്‍ കാട്ടിയത്. പത്തിലധികം വാഹനങ്ങല്‍ ഉപയോഗിച്ചായിരുന്നു പ്രകടനം. കാറുടമകളെപ്പറ്റി മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു. നാല് വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് തിരിച്ചറിയുകയും രണ്ട് വാഹനങ്ങള്‍ നേരത്തെ തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക