റിയാദ്: സഊദിയിലെ റിയാദിൽ മലയാളി സ്കൂൾ കായികാധ്യപകൻ നിര്യാതനായി. യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കായികവിദ്യാഭ്യാസ അദ്ധ്യാപകൻ കുന്നംകുളം കിടങ്ങൂര്‍ പി.എസ്.പി കൂനംചാത്ത് വീട്ടില്‍ ശിവദാസിന്റെ മകന്‍ പ്രജി ശിവദാസ് (38) ആണ് നിര്യാതനായത്. പത്തുവര്‍ഷമായി റിയാദില്‍ അദ്ധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. നാലുദിവസം മുമ്പാണ് ഭാര്യയും മകനും നാട്ടില്‍ നിന്നെത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രക്തസമ്മർദ്ദം അധികമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. പിന്നീട് ബുധനാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യവും തളർച്ചയും അധികമായതോടെ വീണ്ടും സുഹൃത്തുക്കൾ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരണപ്പെടുകയായിരുന്നു.
കേരള സംസ്ഥാന തലത്തിലുള്ള ടൂർണമെന്റുകളിൽ ടീം അംഗമായിരുന്ന ഇദ്ദേഹം മികച്ച ബാസ്‌കറ്റ്ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു. റിയാദിലെ കായിക മേഖലയില്‍ സജീവമായിരുന്നു. കേരള സംസ്ഥാന തലത്തിലുള്ള ടൂർണമെന്റുകളിൽ ടീം അംഗമായിരുന്ന ഇദ്ദേഹം കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ബാസ്കറ്റ്ബോൾ കോച്ചായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ സിബിഎസ് നാഷണല്‍, സോണല്‍ തല തലങ്ങളിൽ വൻവിജയം കൈവരിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെ ഒമ്പതിന് കൊച്ചിയിൽ എത്തിക്കുന്ന മൃതദേഹം ഉച്ചക്ക് ശേഷം മൂന്നുമണിക്ക് കുന്നംകുളത്ത് സംസ്‌കരിക്കും. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി സാമൂഹ്യപ്രവര്‍ത്തകനായ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്. ഊരാളി ബാന്‍ഡ് സംഗീതജ്ഞന്‍ സജി ശിവദാസ് സഹോദരനാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക