സഊദിയിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
2469

റിയാദ്: സഊദി അറേബ്യയിൽ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് മന്നൂർക്കോണം സി.വി ഹൗസിൽ സലീമിനെ (63) യാണ് മരിച്ച നിലയിൽ കണ്ടത്. ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം ഖുബൈബിലാണ് സംഭവം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സാധാരണ പോലെ പുറത്ത് കാണാത്തതിനെ തുടർന്ന് അടുത്ത മുറിയിലുള്ളവർ വാതിലില്‍ മുട്ടിവിളിച്ചപ്പോൾ മറുപടിയില്ലായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണ കാരണമായതെന്ന് സംശയിക്കുന്നു.

മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ മൃതദേഹം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 25 വർഷത്തിലധികമായി ബുറൈദയിൽ പ്രവാസിയായിരുന്നു സലീം. പിതാവ് – നൂഹ്. മാതാവ്: ആയിശാ ബീവി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക