റിയാദ്: റിയാദ് കിംഗ് ഖാലിദ് എയർപോർട്ട് വഴിയുള്ള അന്താരാഷ്ട്ര വിമാന ടെർമിനലുകളിൽ മാറ്റം. എയർപോർട്ട് ടെർമിനൽ 2 ൽ നിന്ന് ടെർമിനലുകൾ 3, 4 എന്നിവയിലേക്ക് അന്താരാഷ്ട്ര വിമാനങ്ങൾ പല ഘട്ടങ്ങളിലായി മാറ്റുന്നതായി എയർപോർട്ട് അധികൃതർ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഡിസംബർ 4 ന് ഉച്ചയ്ക്ക് 1:00 മുതൽ സഊദി എയർലൈൻസിന്റെ അബുദാബി – ബഹ്റൈൻ – ബെയ്റൂട്ട് – അമ്മാൻ – കുവൈറ്റ് വിമാനങ്ങൾ ടെർമിനൽ 4 ലേക്കും ഡിസംബർ 5 മുതലുള്ള ദുബായ് – കെയ്റോ -ബുർജ് അൽ അറബ് വിമാനങ്ങൾ ടെർമിനൽ 4 ലേക്ക് മാറ്റും. ഇതോടൊപ്പം, എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും ഡിസംബർ 6 മുതൽ ടെർമിനൽ 4 ലേക്ക് മാറുമെന്നും കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് പ്രസ്താവനയിൽ അറിയിച്ചു. ,
ഡിസംബർ 7-ന് ഫ്ലൈ അദീൽ വിമാനങ്ങൾ ടെർമിനൽ 3-ലേക്കും ഡിസംബർ 8-ന് ഫ്ലൈനാസ് വിമാനങ്ങൾ ടെർമിനൽ 3-ലേക്കും ഡിസംബർ 8-ന് സ്കൈടീം വിമാനങ്ങൾ ടെർമിനൽ 3-ലേക്കും മാറുമെന്നും അറിയിപ്പിൽ വിശദീകരിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക





