ജിദ്ദ: ജിദ്ദയിൽ കനത്ത മഴയ്ക്ക് സാധ്യത. ജിദ്ദ ഇന്ത്യൻ സ്കൂളിനു ഇന്ന് (ബുധൻ) അവധി പ്രഖ്യാപിച്ചു.
അതേ സമയം കെജി, ഒന്ന്, രണ്ട് ക്ലാസുകൾക്കുള്ള ഓൺലൈൻ പഠനം ഉണ്ടായിരിക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.
മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ. മക്ക പ്രവിശ്യയിലെ ജിദ്ദ,റാബിഗ്, ഖുലൈസ്, അസ്ഫാൻ, കാമിൽ റോഡുകളിൽ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ തബൂക്ക്, യാംബു ഏരിയകളിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും അനുഭവപ്പെട്ടിരുന്നു.




