ഹൃദയാഘാത ചികിത്സ ഇനി വിർച്വൽ ആയും; പുതിയ കരാറിൽ ഒപ്പ് വെച്ച് സഊദി ആരോഗ്യ മന്ത്രാലയം

0
1223

റിയാദ്: ഹൃദയാഘാത ചികിത്സ വിർച്വൽ ആയി നൽകുന്നതിനുള്ള കരാറിൽ ഒപ്പ് വെച്ച് സഊദി ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ സ്വിഹ വിർച്വൽ ഹോസ്പിറ്റലും ഇന്നൊവേഷൻ എംപവർമെന്റ് സെന്ററിനെയും പ്രതിനിധീകരിച്ച് സഊദി ആരോഗ്യ മന്ത്രാലയം പ്രാദേശിക കമ്പനിയുമായി വിദൂരമായി സ്ട്രോക്ക് ചികിത്സിക്കുന്നതിന് വെർച്വൽ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനുള്ള സഹകരണ കരാറിൽ ഒപ്പുവച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വിഹ വെർച്വൽ ഹോസ്പിറ്റലുമായി ബന്ധിപ്പിച്ച് നിരവധി ആശുപത്രികൾക്ക് കമ്മ്യൂണിക്കേഷൻസ് മെഡിസിൻ സേവനം നൽകുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ സഹകരിക്കാനാണ് കരാർ ലക്ഷ്യമിടുന്നത്. സ്‌ട്രോക്ക് രോഗികളെ വിദൂരമായി ചികിത്സിക്കാനും അവർക്ക് വേണ്ട നിർദേശങ്ങൾ നടത്താനും വർക്ക്‌ഷോപ്പുകളും അനുകരണങ്ങളും നൽകാനും ഈ കരാർ സ്ട്രോക്ക് ടീമിന് പരിശീലനം നൽകും.

ഇത് കൂടാതെ. ഇഡിയോപതിക് പൾമണറി ഫൈബ്രോസിസ് രോഗികളെ പോലെയുള്ള ചില അപൂർവ രോഗങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സഹായകമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലും സഹകരണമുണ്ടാകും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആക്സസ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനൊപ്പം കൃത്യവും അപൂർവവുമായ നിരവധി വിഷയങ്ങളിൽ വെർച്വൽ ഹെൽത്ത് സർവ്വീസ് നൽകുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ കരാർ. ദേശീയ പരിവർത്തനത്തിന്റെയും സഊദി വിഷൻ 2030ന്റെയും ലക്ഷ്യങ്ങൾക്ക് അനുസൃതമായി വിജ്ഞാന ശേഷി വളർത്തിയെടുക്കുന്നതിനും ആരോഗ്യ വൈദഗ്ധ്യം പങ്കിടുന്നതിനും പുറമെയാണ് ഇത്തരം നീക്കങ്ങളുമായി സഊദി ആരോഗ്യ മന്ത്രാലയം രംഗത്തെത്തുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക