റിയാദ്: വീട്ടുജോലിക്കാരൻ രാജ്യത്ത് എത്തിയ തിയ്യതി തീയതി മുതൽ പ്രൊബേഷൻ കാലയളവിൽ തൊഴിൽ ചെയ്യാൻ വിസമ്മതിച്ചാൽ തിരിച്ചയക്കണമെന്നും ഇതിന്റെ ഉത്തരവാദിത്വം റിക്രൂട്ട്മെന്റ് ഓഫീസുകൾക്ക് ആണെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് (എംഎച്ച്ആർഎസ്ഡി) കീഴിലുള്ള മുസാനിദ് പ്ലാറ്റ്ഫോം സ്ഥിരീകരിച്ചു. ആദ്യ മൂന്ന് മാസക്കാലമാണ് പ്രൊബേഷൻ കാലയളവ്. ഇതിനിടയിൽ ജോലി ചെയ്യാൻ വസിമ്മതിച്ചാൽ റിക്രൂട്ട്മെന്റ് ഓഫീസുകൾക്ക് നാട്ടിലേക്ക് കയറ്റിവിടാനുള്ള നടപടികൾ സ്വീകരിക്കാനാകും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രയൽ (പ്രൊബേഷൻ) കാലയളവിൽ, റിക്രൂട്ട്‌മെന്റ് ഓഫീസുകളും കമ്പനികളും തൊഴിലാളിയെ നാടുകടത്താനും റിക്രൂട്ട്‌മെന്റ് ചെലവ് തിരികെ നൽകാനും ബാധ്യസ്ഥരാണെന്ന് മുസാനിദ് ആവർത്തിച്ചു പറഞ്ഞു. അതിനായി പ്രത്യേക കാൽക്കുലേഷനും മുസാനിദ് അറിയിച്ചിട്ടുണ്ട്. തൊഴിലാളി ജോലിയിൽ ചെലവഴിച്ച കാലയളവിന് തുല്യമായ തുക ഇതിൽ കുറച്ച്, ബാക്കി വരുന്ന തുകയാണ് തിരികെ നൽകേണ്ടത്. (മൊത്തം റിക്രൂട്ട്മെന്റ് ചെലവ് ÷ തൊഴിലാളിയുടെ തൊഴിൽ കരാറിന്റെ കാലാവധി മാസങ്ങൾ) x തൊഴിലാളിയുടെ തൊഴിൽ കരാറിന്റെ ശേഷിക്കുന്ന കാലയളവ് മാസങ്ങൾ എന്നിങ്ങനെയാണ് ഇത് കണക്കാക്കേണ്ടത്.
റിക്രൂട്ട്‌മെന്റ് ഓഫീസുകൾ തൊഴിലാളിയെ നാടുകടത്താൻ വിസമ്മതിച്ചാൽ, അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതുവരെ പരാതിയുടെ തുടർനടപടികൾക്കായി വ്യക്തികൾക്ക് മുസാനിദ് മുഖേന പരാതി സമർപ്പിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ട്രയൽ കാലയളവിൽ, ഗുണഭോക്താക്കൾക്ക് ഗാർഹിക തൊഴിലാളികളുടെ തർക്ക പരിഹാര സമിതികൾ മുഖേനയോ അല്ലെങ്കിൽ ലൈസൻസിയിൽ നിന്നുള്ള രേഖകൾ മുഖേനയോ തൊഴിലാളിയുടെ ജോലി വിസമ്മതം തെളിയിക്കാൻ കഴിയും, തുടർന്ന് മുസാനിദ് പ്ലാറ്റ്‌ഫോം വഴി പരാതി സമർപ്പിക്കാവുന്നതാണ്.
90 ദിവസത്തെ പ്രൊബേഷൻ (ട്രയൽ) കാലയളവ് അവസാനിച്ചതിന് ശേഷം, കരാറിന്റെ നിബന്ധനകളിൽ സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച്, തൊഴിലാളിയുടെ ഉത്തരവാദിത്തം തൊഴിലുടമയായിരിക്കും. ഇക്കാര്യം മുസാനിദ് വ്യക്തമാക്കിയിട്ടുണ്ട്. സഊദി അറേബ്യയിൽ എത്തി 90 ദിവസത്തിനകം തൊഴിലാളികൾ ഫൈനൽ എക്സിറ്റ് ആകുന്ന സാഹചര്യത്തിൽ ഗുണഭോക്താക്കൾക്ക് സർക്കാർ ഫീസില്ലാതെ ബദൽ വിസ നൽകാമെന്നും പ്ലാറ്റ്ഫോം വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക