ജിദ്ദ: സഊദി മോട്ടോർ സ്‌പോർട്‌സ് കമ്പനിയുടെ സഹകരണത്തോടെ വെള്ളിയാഴ്ച മുതൽ ഞായറാഴച് വരെ ജിദ്ദ കോർണിഷിൽ നടന്നുവന്ന ‘വേൾഡ് ടൂറിങ് കാർ കപ്പ്’ (ഡബ്ല്യു.ടി.സി.ആർ) കാറോട്ട മത്സരത്തിന് സമാപനം.
ബെൽജിയൻ താരം ഗൈൽസ് മാഗ്നസിനാണ് ഒന്നാം സ്ഥാനം. കോംടോയോ ഓഡി സ്‌പോർട്ട് ടീം ഡ്രൈവർ മാസിഡോണിയൻ താരം വിക്ടർ ഡേവിഡോവ്സ്കി രണ്ടാം സ്ഥാനവും സ്ക്വാഡ കോർസ് ടീമിലെ ബി.ആർ.സി ഹ്യുണ്ടായി ഡ്രൈവർ സ്പാനിഷ് താരം മൈക്കൽ അസ്കോണ മൂന്നാം സ്ഥാനവും നേടി.
‘വേൾഡ് ടൂറിങ് കാർ കപ്പ്’ കാറോട്ട മത്സര ജേതാക്കൾ ജിദ്ദ ഗവർണർ അമീർ സഊദ് ബിൻ അബ്ദുല്ല ബിൻ ജലവി വിജയികളെ കിരീടമണിയിച്ചു. സഊദി മോട്ടോർ സ്‌പോർട്‌സ് ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അമീർ ഖാലിദ് ബിൻ സുൽത്താൻ അൽഫൈസൽ, സഊദി ഫെഡറേഷൻ ഓഫ് മോട്ടോഴ്‌സ് ആൻഡ് മോട്ടോർസൈക്കിൾസ് ഡയറക്ടർ ബോർഡ് അംഗം അമീർ തലാൽ ബിൻ മുഹമ്മദ് അൽ അബ്ദുല്ല അൽ ഫൈസൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.