സഊദിയിൽ സിനിമാ ടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞു

0
3521

ജിദ്ദ: സഊദിയിൽ സിനിമാ ടിക്കറ്റ് നിരക്കുകള്‍ 20 റിയാലായി കുറഞ്ഞു. നേരത്തെ 75 റിയാലും 85 റിയാലും നല്‍കിയിരുന്ന ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ 50 റിയാലും 55 റിയാലും നല്‍കിയാല്‍ മതി

ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ടിക്കറ്റ് നിരക്കുകള്‍ കുറക്കാന്‍ സിനിമാ തിയേറ്റര്‍ കമ്പനികള്‍ തയാറായത്. ലോക സിനിമാ ദിനത്തോടനുബന്ധിച്ച് 20 റിയാലിനും ടിക്കറ്റുകള്‍ ലഭ്യമാണ്.

ടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും തിയേറ്ററുകളില്‍ മിനറല്‍ വാട്ടര്‍ കുപ്പികള്‍ക്കും ലഘുഭക്ഷണങ്ങള്‍ക്കും നിരക്കുകള്‍ ഏറെ കൂടുതലാണെന്ന് പരാതിയുണ്ട്.