അലിസൺ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് പനി; ബ്രസീലിന് ആശങ്ക

വേഗത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തില്‍ ഫിസിയോ തെറാപ്പിയുമായി നെയ്മർ, പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബ്രസീലും സ്വിറ്റ്‌സർലൻഡും ഇന്ന് നേർക്കുനേർ

0
2336

ദോഹ: ഖത്തർ ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിനൊരുങ്ങുന്ന ബ്രസീൽ ക്യാമ്പിൽ ആശങ്ക. ഗോൾ കീപ്പർ അലിസൺ ബെക്കർ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് പനി ആയതാണ് ബ്രസീലിനെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കാന്‍ ബ്രസീലും പോര്‍ച്ചുഗലും രംഗത്തുണ്ട്. ഗ്രൂപ്പ് ജി യില്‍ രാത്രി 9.30 ന് നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് ബ്രസീലിന്റെ എതിരാളികള്‍. ആദ്യകളിയില്‍ പ്രതിരോധ ഫുട്ബോള്‍ കളിച്ച സെര്‍ബിയയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീല്‍.

എന്നാൽ, അലിസണൊപ്പം മധ്യനിര താരം ലൂക്കാസ് പക്കേറ്റ, ഫോർവേഡ് ആൻ്റണി എന്നിവർ പനിയോട് സമാനമായ ലക്ഷണങ്ങൾ ഉള്ളതിനാൽ പരിശീലനത്തിനിറങ്ങിയില്ല. സെർബിയക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ സൂപ്പർ താരം നെയ്‌മറും റൈറ്റ് ബാക്ക് ഡാനിലോയും ഇന്ന് കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. നെയ്‌മർക്കൊപ്പം ഈ താരങ്ങൾക്ക് കൂടി ഇന്ന് കളത്തിലിറങ്ങാൻ കഴിയാതെ വന്നാൽ അത് ബ്രസീലിന് കനത്ത തിരിച്ചടിയാവും.

അതേസമയം, ഈ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സെര്‍ബിയയ്‌ക്കെതിരേ പരിക്കേറ്റു പുറത്തായ ബ്രസീല്‍ താരം നെയ്മര്‍ തിരിച്ചുവരാന്‍ കഠിനാധ്വാനത്തിലാണെന്ന് സഹതാരങ്ങള്‍. കണങ്കാലിലെ പരിക്ക് ഭേദമാക്കാന്‍ നെയ്മര്‍ 24 മണിക്കൂറും പരിശ്രമിക്കുകയാണെന്ന് സഹതാരം മാര്‍ക്കിഞ്ഞോസ് പറഞ്ഞു. ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നടക്കുന്നുണ്ട്. എന്നാല്‍, നെയ്മര്‍ക്ക് ഏതു മത്സരത്തില്‍ തിരിച്ചെത്താനാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നില്ല. ”സദാസമയവും നെയ്മര്‍ പരിശ്രമിക്കുകയാണ്. അദ്ദേഹത്തിന് തിരിച്ചെത്താന്‍ എത്രത്തോളം ആഗ്രഹമുണ്ടെന്ന് അതില്‍നിന്നു മനസ്സിലാക്കാം. എത്രയും പെട്ടെന്ന് അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ചേരുമെന്നാണ് കരുതുന്നത്”- മാര്‍ക്കിഞ്ഞോസ് പറഞ്ഞു.

സെർബിയക്കെതിരെ ആധികാരിക ജയം നേടിയെത്തുന്ന ബ്രസീൽ ജയം തുടരാൻ തന്നെയാവും ഇന്ന് ഇറങ്ങുക. വളരെ മികച്ച താരങ്ങളാണ് ബ്രസീലിനായി ബെഞ്ചിൽ ഇരിക്കുന്നത്. സെർബിയക്കെതിരെ അവസാന 20 മിനിട്ടിൽ സബ്സ്റ്റിറ്റ്യൂട്ടുകളെ ഇറക്കി ടിറ്റെ കാണിച്ച മാജിക്ക് തന്നെയാണ് ബ്രസീലിൻ്റെ കരുത്ത്.

നെയ്‌മർ കളിച്ചില്ലെങ്കിൽ പിഎസ്ജി താരം ഫ്രെഡ് ടീമിലെത്തിയേക്കും. റൈറ്റ് ബാക്ക് ഡാനിലോയും പരുക്കേറ്റ് പുറത്താണ്. ഇത് ഡാനി ആൽവസിനു വഴിയൊരുക്കും. അലിസണു പകരം എഡേഴ്സണും കളിച്ചേക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക