ജിദ്ദ: ഖത്തർ ലോക കപ്പിൽ ഇന്നലെ നടന്ന മുഴുവൻ മത്സരങ്ങളുടേയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച് മലയാളി യുവാവ് താരമായി. ജിദ്ദ പാന്തേഴ്സ് ഭാരവാഹിയായ ഇംതാദ് ആണ് തൻ്റെ ട്വിറ്റർ അക്കൗണ്ടിൽ നേരത്തെ തന്നെ നാല് കളികളുടേയും ഫലങ്ങൾ പ്രവചിച്ചത്.

ഓസ്ട്രേലിയയും ടുണീഷ്യയും,സൗദി അറേബ്യയും പോളണ്ടും ,ഫ്രാൻസും ഡെൻമാർക്കും ,അർജൻ്റീനയും മെക്സിക്കോയും തമ്മിലുള്ള നിർണായക മത്സര ഫലങ്ങൾ ആണ് ഗോളുകകളുടെ എണ്ണമടക്കം കൃത്യമായി പ്രവചിച്ചത്. ഇംതാദിൻ്റെ പ്രവചനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി കൊണ്ടിരിക്കുകയാണ്. കടുത്ത ബ്രസീൽ ആരാധകനായ ഇതാദ് പക്ഷേ അർജൻ്റീനയുടെ വിജയവും പ്രവചിച്ചു.
ജിദ്ദയിൽ ഷാറാ ബലദിയയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരുന്ന മുഹമ്മദ് ഇംതാദ് മലപ്പുറം അറവങ്കര സ്വദേശി ആണ്
നല്ല ഫുട്ബോൾ കളിക്കാരനും ജിദ്ദ പാന്തേഴ്സ് ഫുട്ബോൾ ടീമംഗവുമായ ഇംതാദിനെ ജിദ്ദ പാന്തേഴ്സ് അഭിനന്ദിച്ചു.




