റിയാദ്: രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും നാളെ വൈകുന്നേരം മുതൽ അടുത്ത ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി .
അൽ വജ്, ദാബ, ഹഖ്ൽ, നിയോം, ശർമ്മ, ഉംലജ്, തൈമ എന്നിവയുൾപ്പെടെ തബൂക്ക് മേഖലയുടെ ചില ഭാഗങ്ങളും വടക്കൻ അതിർത്തി പ്രദേശങ്ങളും അൽ ജൗഫ് മേഖലയുടെ ഭൂരിഭാഗവും മദീന മേഖലയിലും മഴക്കുള്ള സാധ്യത കൂടുതലാണെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ഹായിൽ, മക്ക, ജിദ്ദ ഗവർണറേറ്റ്, റാബക്ക് , തായിഫ്, അൽ ജുമൂമ് , കാമിൽ, ഖുലൈസ്, അൽ ലൈത്ത്, അൽ ഖസിം, കിഴക്കൻ മേഖല, ഹഫർ അൽ ബാറ്റിൻ എന്നിവിടങ്ങളിലും മഴ പ്രതീക്ഷിക്കാം.
ഖുൻഫുദ, അർദിയാത്ത്, അസീർ, ജിസാൻ, അൽ ബഹ എന്നിവയുടെ കിഴക്ക് ഉയർന്ന പ്രദേശങ്ങളിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലിനുള്ള സാധ്യതയും കാണുന്നുണ്ട്. കൂടാതെ റിയാദ് മേഖലയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളായ അഫീഫ്, അൽ ദവാദ്മി, മജ്മ, എന്നിവിടങ്ങളിലും കാറ്റിന് സാധ്യതയുണ്ട്.
താഴ്‌വരകളിൽ നിന്നും അരുവികളിൽ നിന്നും മാറിനിൽക്കാനും കാലാവസ്ഥാ പ്രവചനം പാലിക്കാനും സിവിൽ ഡിഫൻസിന്റെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കാനും എല്ലാവരോടും കാലാവസ്ഥ കേന്ദ്രം അഭ്യർത്ഥിച്ചു.




