ജിദ്ദയിൽ മഴയിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി തുടങ്ങി

0
1326

ജിദ്ദ: ജിദ്ദയിൽ കഴിഞ്ഞ വ്യാഴായ്ചയുണ്ടായ മഴയിൽ നാശനഷ്ടം സംഭവിച്ചവർക്കുള്ള നാശനഷ്ടങ്ങൾ വിവിധ സർക്കാർ ഏജൻസികൾ ഉൾപ്പെടുന്ന ഡാമേജ് ഇൻവെന്ററി കമ്മറ്റി വിലയിരുത്തിതുടങ്ങി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജിദ്ദയിലെ അൽ-അജവീദ് പരിസരങ്ങളിലായിരുന്നു കമ്മറ്റി നാശനഷ്ടങ്ങൾ വിലയിരുത്തിയിരുന്നത്. അവിടെ ആവശ്യമായ രേഖകൾ സമർപ്പിച്ചതിന് ശേഷം നാശനഷ്ട വിലയിരുത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി.

കഴിഞ്ഞ വ്യാഴാഴ്ച ജിദ്ദയിലുണ്ടായ മഴയിലും പ്രളയത്തിലും നാശനഷ്ടമുണ്ടായവർക്ക് 2009 ലെ അതേ നഷ്ടപരിഹാര സംവിധാനം ഉപയോഗിച്ച് നഷ്ടപരിഹാരം നൽകുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി നേരത്തെ അറിയിച്ചിരുന്നു.

നാശനഷ്ടങ്ങളും പരിമിതപ്പെടുത്താനും നഷ്ടപരിഹാരം നൽകാനുള്ള പതിവ് നടപടികൾ സ്വീകരിക്കാനും എല്ലാ സർക്കാർ ഏജൻസികളിലും പ്രതിനിധീകരിക്കുന്ന ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സെന്ററിൽ അപേക്ഷിക്കാൻ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ഫുൾ കവർ ഇൻഷൂറൻസുള്ള വാഹനങ്ങൾക്ക് ഇൻഷൂറൻസ് കമ്പനികളാണ് നഷ്ടപരിഹാരം അനുവദിക്കുക. എന്നാൽ തേഡ് പാർട്ടി ഇൻഷൂറൻസുള്ള വാഹനങ്ങൾക്ക് പ്രത്യേക കമ്മറ്റി നഷ്ടപരിഹാരത്തുക നിശ്ചയിക്കുമെന്ന് നിയമ വിദഗ്ധർ വ്യക്തമാക്കി.