അബുദാബി: യുഎഇയിൽ മൂടൽ മഞ്ഞിനു സാധ്യത. ഇന്നു മുതൽ വ്യാഴം പുലർച്ചെ വരെയാണ് കനത്ത മൂടൽമഞ്ഞുണ്ടാകാൻ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പരസ്പരം കാണാനാവാത്തവിധം ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽനിന്നും സുരക്ഷിത അകലത്തിലേക്കു മാറ്റി നിർത്തിയിട്ട ശേഷം ഹസാർഡ് ലൈറ്റ് ഇടണമെന്നും പൊലീസ് നിർദേശിച്ചു.
താപനില പരമാവധി 30 ഡിഗ്രിയായും അന്തരീക്ഷ ഈർപ്പം 90% ആയും ഉയരും. തീരപ്രദേശങ്ങൾ മഞ്ഞിൽ മൂടും. വ്യാഴാഴ്ച പുലർച്ചെ ദൃശ്യപരിധി 100 മീറ്ററായി കുറയും.
മഞ്ഞുള്ള സമയത്ത് അബുദാബിയിലെ റോഡുകളിലെ വേഗപരിധി മണിക്കൂറിൽ 80 കി.മീ ആയി കുറയും. ഖത്തറിലേക്കു വേൾഡ് കപ്പ് കാണാൻ വിവിധ എമിറേറ്റിൽ നിന്നു റോഡ് മാർഗം പോകുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം.




