റിയാദ്: സഊദി അറേബ്യയിലെ ആറ് പ്രദേശങ്ങളിൽ അടുത്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കെ കേന്ദ്രം (എൻസിഎം) അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇടത്തരം മുതൽ കനത്ത മഴവരെ വിവിധയിടങ്ങളിൽ അനുഭവപ്പെടുമെന്നും ഇത് വെള്ളപ്പൊക്കത്തിനും മറ്റും കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട്.
മക്ക, മദീന, തബൂക്ക് എന്നീ തീരപ്രദേശങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഹായിൽ , അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങളും മഴയ്ക്ക് സാക്ഷ്യം വഹിക്കുന്ന പ്രദേശങ്ങളിൽ ഉൾപ്പെടുമെന്ന് എൻസിഎം വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.
കാലാവസ്ഥയുടെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രത്യേക പ്രസ്താവനകൾ പുറപ്പെടുവിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരോടും മുൻകരുതലുകൾ എടുക്കാനും സമയമാസമയങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പാലിക്കാനും അൽ ഖഹ്താനി ആവശ്യപ്പെട്ടു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക