കുവൈത്തിലെ സമുദ്രാതിർത്തിയിൽ കപ്പൽ അപകടം; ആറ് ഇറാനിയൻ നാവികരെ രക്ഷപ്പെടുത്തി

0
1126

കുവൈത്ത് സിറ്റി: കുവൈത്തിലെ സമുദ്രാതിർത്തിയിൽ ഇറാൻ ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടുണ്ടായ അപകടത്തിൽ ആറ് ഇറാനിയൻ നാവികരെ രക്ഷപ്പെടുത്തി.

പേർഷ്യൻ ഗൾഫിന്റെ വടക്കുപടിഞ്ഞാറൻ കടലിൽ ഇറാനിയൻ കപ്പൽ അപടകടത്തിൽപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.

അപകട വിവരം അറിഞ്ഞ ഉടനെ ഇറാനിയൻ സംഘടനകളും കുവൈത്ത് അധികൃതരും തമ്മിലുള്ള ഏകോപനമാണ് ചരക്ക് കപ്പൽ എവിടെയാണെന്ന് കണ്ടെത്തുന്നതിനും ആറ് നാവികരെ രക്ഷിക്കുന്നതിനും ഇടയാക്കിയതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.