സഊദിയിൽ അഴിമതി കേസിൽ 138 ഉദ്യോഗസ്ഥർ അറസ്റ്റിൽ

0
1487

റിയാദ്: സഊദിയിൽ അഴിമതി കേസിൽ 138 ഉദ്യോഗസ്ഥർ അറസ്റ്റിൽ. കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതികളിൽ പ്രതിരോധം, ആഭ്യന്തരം, ദേശീയ ഗാർഡ്, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഗ്രാമകാര്യം, ഭവനം, നീതിന്യായം, ഗതാഗതം, ലോജിസ്റ്റിക്‌സ് എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.

അഴിമതിയും കൈക്കൂലിയും അധികാര ദുര്‍വിനിയോഗവും വ്യാജ രേഖാനിര്‍മാണവും പണംവെളുപ്പിക്കലും സംശയിച്ച് കഴിഞ്ഞ മാസം 308 പേര്‍ക്കെതിരെയാണ് അതോറിറ്റി അന്വേഷണം നടത്തിയത്. ഇതിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞ 138 പേരെയാണിപ്പോൾ അറസ്റ്റ് ചെയ്തത്.

സാമ്പത്തികമോ ഭരണപരമോ ആയ അഴിമതികൾ കണ്ടെത്തിയാൽ സഹകരിക്കണമെന്ന് അഴിമതി വിരുദ്ധ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ടോൾ ഫ്രീ നമ്പറായ 980 വഴിയോ 980@Nazaha.gov.sa വഴിയോ പരാതി നൽകാം