ലോകകപ്പ് മത്സരം കാണുന്നതിനിടെ പ്രവാസിക്ക് സ്വപ്‌നനേട്ടം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ടു കോടി സമ്മാനം

0
1764

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റിന്റെ നവംബര്‍ മാസത്തിലെ മൂന്നാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ ഹരി ജയറാം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഖത്തറില്‍ ഫിഫ ലോകകപ്പ് മത്സരം കാണുന്നതിനിടെയാണ് ഈ മാസം ബിഗ് ടിക്കറ്റിലൂടെ മില്യനയറാകുന്ന ആറുപേരില്‍ ഒരാളാണ് താനെന്ന് ഹരി അറിയുന്നത്. ഭാഗ്യം തന്നെ തുണച്ച വിവരം അദ്ദേഹത്തിന് വിശ്വസിക്കാനായില്ല.

ദുബൈയില്‍ താമസിക്കുന്ന ഹരി കഴിഞ്ഞ എട്ടു വര്‍ഷമായി യുഎഇയിലുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. സുഹൃത്തുക്കളില്‍ നിന്ന് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞ അദ്ദേഹം രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി ബിഗ് ടിക്കറ്റ് വാങ്ങി വരികയാണ്.

സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചപ്പോള്‍ ഹരിക്ക് സന്തോഷം അടക്കാനായില്ല. 30 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക