ജിദ്ദയിൽ പെയ്തിറങ്ങിയത് സമീപ കാലത്തെ ഏറ്റവും ശക്തമായ മഴ; നാശനഷ്ടമുണ്ടായ എല്ലാവർക്കും നഷ്ടപരിഹാരം നൽകും, നഷ്ടപരിഹാര സംവിധാനം വ്യക്തമാക്കി ജിദ്ദ മുനിസിപ്പാലിറ്റി

0
1955

ജിദ്ദ: ഇന്നലെ ജിദ്ദ ഗവർണറേറ്റ് സാക്ഷ്യം വഹിച്ച ശക്തമായ മഴയിലും പേമാരിയിലും നാശനഷ്ടമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ജിദ്ദ മുൻസിപ്പാലിറ്റി അറിയിച്ചു 2009 ലെ പ്രളയസമയത്ത് നൽകിയ സമാനമായ നഷ്ടപരിഹാര സംവിധാനം ഉപയോഗപ്പെടുത്തിയാണ് നഷ്ടപരിഹാരം നൽകുകയെന്ന് ജിദ്ദ മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് ഉബൈദ് അൽ ബഖാമി സ്ഥിരീകരിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാശനഷ്ടങ്ങളും മറ്റും വിലയിയുരുത്തുവാനും നഷ്ടപരിഹാരം നൽകുന്നതിനുള്ള പതിവ് നടപടികൾ കൈക്കൊള്ളാനും എല്ലാ സർക്കാർ ഏജൻസികളിലും പ്രതിനിധീകരിക്കുന്ന ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സെന്ററിലേക്ക് ദുരന്ത ബാധിതർക്ക് അപേക്ഷിക്കാമെന്ന് അദ്ദേഹം വിശദീകരിച്ചു.

ജിദ്ദ ഗവർണറേറ്റ് ഇന്നലെ (വ്യാഴം) ശക്തമായ മഴക്കാണ് സാക്ഷ്യം വഹിച്ചത്. കോടികളുടെ നാശനഷ്ടം ഉണ്ടായതാണ് പ്രാഥമിക വിവരം. റോഡുകൾ തകരുകയും നൂറുകണക്കിന് വാഹനങ്ങൾ നശിക്കുകയും ചെയ്തിട്ടുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജിദ്ദയിൽ കനത്ത മഴയിൽ നാശനഷ്ടം 2009 ലേതിന് സാമാനം, കോടികളുടെ നാശനഷ്ടം