ഖത്തർ ലോകകപ്പ്: ഗ്രൂപ്പിലെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം, ജയം തുടരാന്‍ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും, ഹാരി കെയ്ന്‍ കളിക്കും; ലോകകപ്പില്‍ ഇന്ന്

0
1410

ദോഹ: ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പിലെ രണ്ടാം ഘട്ട മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. ആദ്യ മത്സരത്തില്‍ വെയില്‍സ് ഇറാനെ നേരിടും. യുഎസ്എയുമായി ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ ഗാരേത് ബെയിലിന്റെ വെയില്‍സ് ജയം ലക്ഷ്യമിട്ടാകും കളത്തിലിറങ്ങുക. എതിരാളികളായ ഇറാന്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടുമായി വമ്പന്‍ തോല്‍വി വഴങ്ങിയതിനാല്‍ ഇന്ന് ജയം അനിവാര്യമാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആതിഥേയരായ ഖത്തര്‍ ആദ്യ ജയം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ ആഫ്രിക്കന്‍ കരുത്തന്‍മാരായ സെനഗലാണ് എതിരാളികള്‍. ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ തന്നെയാണ് നെതര്‍ലന്‍ഡ്‌സ് എക്വഡോറിനെതിരെ ബൂട്ട് കെട്ടുക. വിജയത്തുടര്‍ച്ചയും പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തും ലക്ഷ്യമിട്ട് വമ്പന്‍മാരായ ഇംഗ്ലണ്ടും ഇന്ന് മൈതാനത്തിറങ്ങും.

ആദ്യകളിയില്‍ ഇറാനെതിരേ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ബി-ലെ രണ്ടാമങ്കത്തില്‍ അമേരിക്കയ്ക്കെതിരേ ഇറങ്ങുന്നത്. യുവശക്തിയിലാണ് ഇംഗ്ലണ്ടിന്റെ വിശ്വാസം. മധ്യനിരയില്‍ ജൂഡ് ബെല്ലിങ്ഹാമും മുന്നേറ്റത്തില്‍ ബുക്കയോ സാക്ക, റഹീം സ്റ്റെര്‍ലിങ് എന്നിവരും പുറത്തെടുത്ത പ്രകടനം പരിശീലകന്‍ ഗാരേത് സൗത്ത്‌ഗേറ്റിനെ സന്തോഷിപ്പിക്കുന്നതാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക