റിയാദ്: അർജന്റീന സഊദി മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന സഊദി ദേശീയ ടീം താരം യാസർ അൽ ഷഹ്‌റാനിയുടെ ശസ്ത്രക്രിയ വിജയകരം. നാഷണൽ ഗാർഡിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
നേതൃത്വത്തിനും, നാഷണൽ ഗാർഡ് ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫിനും, ജനങ്ങൾക്കും ഷഹ്‌റാനി നന്ദി പറഞ്ഞു.
2022-ൽ ഖത്തറിൽ നടന്നുവരുന്ന ലോകകപ്പിൽ അർജന്റീനയുമായുള്ള സഊദി ദേശീയ ടീമിന്റെ ഏറ്റുമുട്ടലിനിടെയിൽ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് നെഞ്ചിനും വയറിനും തലയിലും ഗുരുതരമായി പരിക്കേറ്റിരുന്നു.
യാസർ അൽ-ഷഹ്‌റാനിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, സൗദിയും അന്താരാഷ്‌ട്ര ആരാധകരും അനുഭവിച്ച പരിക്കിന് സാക്ഷ്യം വഹിച്ചിരുന്നു.