പ്രതികൂല കാലാവസ്ഥ; ജാഗ്രത പുലർത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്

0
541

മക്ക: മേഖലയിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മക്ക മേഖലയിലെ ജനങ്ങളോട് ജാഗ്രത പുലർത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.

മിതമായതോ കനത്തതോ ആയ മഴയും അതിശക്തമായ മഴയ്ക്ക് കാരണമായേക്കാവുന്ന സജീവമായ കാറ്റും ഉണ്ടാവാൻ ഇടയുണ്ട്. അത്തരം അന്തരീക്ഷത്തിൽ ഉണ്ടാകാനിടയുള്ള അപകടസാധ്യതകൾക്കെതിരെ ജാഗ്രത പാലിക്കാനും എല്ലാവരോടും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.

തോടുകളും താഴ്‌വരകളും ഒത്തുചേരുന്ന സ്ഥലങ്ങളിൽ നിന്നും മാറിനിൽക്കണമെന്നും അവയെ മറികടക്കാൻ ശ്രമിക്കരുതെന്നും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രഖ്യാപിച്ച സിവിൽ ഡിഫൻസ് നിർദ്ദേശങ്ങളിൽ അവർ ഊന്നിപ്പറഞ്ഞു.