ജിദ്ദ: ജിദ്ദ എസ് ഐ സിയുടെ വസന്തം – 1444 സമാപന സംഗമം 2022 ഡിസംബർ 16 വെള്ളിയാഴ്ച നടക്കും. സമാപന സംഗമത്തിൽ പങ്കെടുക്കുന്ന ക്യാമ്പ് അംഗങ്ങൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. റജിസ്ട്രേഷൻ ഉദ്ഘാടന കർമം സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ നിർവഹിച്ചു.
ബാഗ്ദാദിയ്യ എസ് ഐ സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി, സയ്യിദ് ദുൽഫുഖാർ തങ്ങൾ ജമലുല്ലൈലി, മുജീബ് റഹ്മാൻ റഹ്മാനി മൊറയൂർ, മുസ്തഫ ഫൈസി ചേറൂർ, ഉസ്മാൻ എടത്തിൽ, മുഹമ്മദ് റഫീഖ് കൂളത്ത്, ജാബിർ നാദാപുരം, ഫിറോസ് പരതക്കാട് തുടങ്ങിയവർ സംബന്ധിച്ചു.




