റിയാദ്: ലോകകപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി സഊദിയിൽ നാളെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ അവധി പ്രഖ്യാപിച്ചു.തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ- സ്വകാര്യ സ്ഥാപനങ്ങൾക്കും. നാളെ (ബുധൻ) അവധിയായിരിക്കും.
മത്സരത്തില്‍ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സഊദി ടീം നേടിയ അട്ടിമറി വിജയത്തില്‍ രാജ്യമെങ്ങും ആഘോഷത്തിലാണ്.
#خادم_الحرمين_الشريفين يوجه أن يكون يوم غد الأربعاء إجازة لجميع الموظفين في كافة قطاعات الدولة والقطاع الخاص والطلبة والطالبات في جميع المراحل التعليمية.#واس pic.twitter.com/yRdz7mEojN
— واس الأخبار الملكية (@spagov) November 22, 2022
സഊദി അറേബ്യയുടെ വിജയത്തിൽ സഊദിക്ക് പുറത്തുള്ള അറബ് രാജ്യങ്ങളിലും ആരാധകർ ആഹ്ലാദത്തിലാണ്. സഊദിയിലെ പ്രവാസികളും കടുത്ത ആഹ്ലാദത്തിമർപ്പിലാണ്.