സഊദിയുടെ ചരിത്ര വിജയം; റിയാദ് ബോളിവാർഡ് സിറ്റി ബൊളിവാർഡ് വേൾഡ് വിന്റർ ലാൻഡ് എന്നിവയിലേക്കുള്ള പ്രവേശനം സൗജന്യം

0
2060

റിയാദ്: ലോകകപ്പിൽ അർജന്റീനിയൻ എതിരാളിക്കെതിരെ സഊദി ദേശീയ ടീമിന്റെ വിജയത്തോടനുബന്ധിച്ച് ബൊളിവാർഡ് സിറ്റി, ബൊളിവാർഡ് വേൾഡ്, വിന്റർ ലാൻഡ് എന്നിവയിലേക്കുള്ള പ്രവേശനം ഇന്ന് സൗജന്യമായിരിക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി മേധാവി കൗൺസിലർ തുർക്കി അൽ-ഷൈഖ് അറിയിച്ചു.

2022 ലോകകപ്പിൽ ഗ്രൂപ്പ് സിയുടെ ആദ്യ റൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജന്റീനക്കെതിരെ സൗദി ടീം ചരിത്ര വിജയം നേടി.

അർജന്റീനയ്‌ക്കെതിരായ സൗദി ദേശീയ ടീമിന്റെ വിജയത്തെ ചരിത്ര ഞെട്ടലെന്നാണ് ഫിഫ വിശേഷിപ്പിച്ചത്.