ആക്രമണം, ആക്രമണം, ആക്രമണം! ആദ്യപകുതിയില്‍ മെസിക്കാലില്‍ അര്‍ജന്‍റീനയുടെ പടയോട്ടം, വിടാതെ പൊരുതി നീലപ്പടയോട് കട്ടക്ക് പൊരുതി സഊദി അറേബ്യയും

അർജന്റീനയ്ക്ക് ഞെട്ടൽ; അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ച് സൗദി മുന്നിൽ (2–1)

0
2815

ദോഹ: കിരീട പ്രതീക്ഷകളുമായെത്തിയ അർജന്റീനയെ ഞെട്ടിച്ച് ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയുടെ വമ്പൻ തിരിച്ചടി. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിപ്പോയ സൗദി അറേബ്യ, രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീനയെ ഞെട്ടിച്ചത്. സാല അൽ ഷെഹ്റി (48), സാലെം അൽ ഡവ്‌‍സാരി (53) എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്. ആദ്യ പകുതിയുടെ 10–ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി പെനൽറ്റിയിൽനിന്നാണ് അർജന്റീനയുടെ ഗോൾ നേടിയത്.

ആദ്യ പകുതിയിൽ തന്ത്രപരമായ നീക്കങ്ങളിലൂടെ അർജന്റീനയുടെ മൂന്നു ഗോളുകൾ ഓഫ്സൈഡ് കെണിയിൽ കുരുക്കിയ സൗദി, രണ്ടാം പകുതിയുടെ തുടക്കം മുതൽ കനത്ത ആക്രമണം അഴിച്ചുവിട്ടാണ് അപ്രതീക്ഷിത ലീഡ് സ്വന്തമാക്കിയത്. നേരത്തെ, സൂപ്പർതാരം ലയണൽ മെസ്സി 10–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് നേടിയ ഗോളാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. മൂന്നു ഗോളുകൾ ഉൾപ്പെടെ ആദ്യ പകുതിയിൽ മാത്രം അർജന്റീനയ്ക്ക് ഏഴു തവണയാണ് സൗദി പ്രതിരോധം ഓഫ്സൈഡ് പൂട്ടിട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലുസൈല്‍ സ്റ്റേഡിയത്തില്‍ പത്താം മിനുറ്റിലാണ് മെസി നീലപ്പടയെ മുന്നിലെത്തിച്ചത്. പിന്നാലെ മൂന്ന് തവണ കൂടി അര്‍ജന്‍റീനന്‍ താരങ്ങള്‍ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് പിടികൂടിയത് തിരിച്ചടിയായി. ആദ്യ പകുതിയിൽ അർജന്റീന വലയിൽ പന്തെത്തിച്ചത് ആകെ നാലു തവണയാണെങ്കിലും അതിൽ ഗോൾ അനുവദിക്കപ്പെട്ടത് ഒരേയൊരെണ്ണം മാത്രമാണ്. എങ്കിലും രണ്ടാം പകുതി തുടക്കത്തിൽ സഊദി പട തിരിച്ചടിച്ചതോടെ അർജന്റീന പ്രതിരോധത്തിലായി.

അർജന്റീനയുടെ ഗോൾശ്രമങ്ങളിൽ ഏറിയ പങ്കും ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയതോടെ, സഊദി അറേബ്യയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ അവർ ഏകപക്ഷീയമായ ഒരു ഗോളിനു മുന്നിലായിരുന്നു. സൂപ്പർതാരം ലയണൽ മെസ്സി 10–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് നേടിയ ഗോളാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്.

മെസി-മാര്‍ട്ടിനസ് ആക്രമണം

ആദ്യ മത്സരത്തില്‍ തന്നെ ആയുധപ്പുരയിലെ വജ്രായുധങ്ങളെ തന്നെ അര്‍ജന്‍റീന പരിശീലകന്‍ സ്‌കലോണി മൈതാനത്ത് അണിനിരത്തി. ലിയോണല്‍ മെസിയെയും ലൗറ്റാരോ മാര്‍ട്ടിനസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയില്‍ ലാറ്റിനമേരിക്കന്‍ പട കളത്തിറങ്ങിയപ്പോള്‍ ഏഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലീയാന്‍ഡ്രോ പരേഡസും പപു ഗോമസും മധ്യനിരയില്‍ കരുക്കള്‍ നീക്കാനെത്തി. പരിചയസമ്പന്നനായ ഒട്ടാമെന്‍ഡിക്കൊപ്പം ക്രിസ്റ്റ്യന്‍ റൊമീറോയും നഹ്വേല്‍ മൊളീനയും നിക്കോളാസ് തഗ്ലൈഫിക്കോയും ഉള്‍ക്കൊള്ളുന്നതായിരുന്നു അതിശക്തമായ പ്രതിരോധം. ഒന്നാം നമ്പര്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ് ഗോള്‍ബാറിന് കീഴെയുമെത്തി.

മിശിഹാ അവതരിച്ചു

മത്സരത്തിന് മണിക്കൂറുകള്‍ മുന്നേ ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ നീലക്കടല്‍ ഗ്യാലറിയെ ആവേശക്കടലാക്കിയപ്പോള്‍ പത്താം മിനുറ്റില്‍ സാക്ഷാല്‍ മിശിഹാ അവതരിച്ചു. കിക്കോഫ് മുതല്‍ പന്തടക്കത്തിലും ആക്രമണത്തിലും പകയ്ക്കാതെ നിന്ന അര്‍ജന്‍റീനയുടെ ലോകകപ്പ് ഗോള്‍ വാതില്‍ തുറന്ന് മെസിയുടെ അനായാസ ഫിനിഷിംഗ് ലോകം കണ്ടു. പരേഡസിനെ അല്‍ ബുലാഹി ബോക്‌സില്‍ വീഴ്‌ത്തിയപ്പോള്‍ വാര്‍ പരിശോധനയിലേക്ക് നീണ്ടു റഫറിയുടെ നടപടി. വാര്‍ പരിശോധനയ്ക്ക് ശേഷം റഫറി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ കിക്കെടുക്കാന്‍ ലിയോ അല്ലാതെ മറ്റൊരു ഓപ്‌ഷനും അര്‍ജന്‍റീന മനസില്‍ കണ്ടില്ല. സഊദി ഗോളി അല്‍ ഒവൈസിനെ നിഷ്പ്രഭനാക്കി മെസി നിസ്സാരമായി പന്ത് വലയിലിട്ടു.

വില്ലനായി ഓഫ്‌സൈഡുകള്‍

22-ാം മിനുറ്റില്‍ ലിയോ രണ്ടാം ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്സൈ‍ഡ് വിളിച്ചു. ലീഡ് രണ്ടായി ഉയര്‍ത്താനുള്ള അവസരം 28-ാം മിനുറ്റിലും അര്‍ജന്‍റീന കളഞ്ഞുകുളിച്ചു. ലൗറ്റാരോ മാര്‍ട്ടിനസിന്‍റെ ഗോളും ഓഫ്‌സൈഡിന് വഴിമാറി. 35-ാം മിനുറ്റില്‍ മാര്‍ട്ടിസിന്‍റെ മറ്റൊരു ഓട്ടപ്പാച്ചില്‍ വീണ്ടും ഓഫ്‌സൈഡിന് വഴിമാറി. അല്ലായിരുന്നെങ്കില്‍ ആദ്യപകുതിയില്‍ തന്നെ നാല് ഗോളിന് അര്‍ജന്‍റീന മുന്നിലെത്തുമായിരുന്നു. അപരാജിതരായി 36 മത്സരങ്ങൾ എന്ന പകിട്ടോടെയാണ് ഇന്ന് അർജന്റീന ലുസൈൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയ്ക്കെതിരെ മത്സരത്തിന് ഇറങ്ങുന്നത്. ഇതേ ലുസൈൽ സ്റ്റേഡിയത്തിൽ ഡിസംബർ 18നാണ് ലോകകപ്പിന്റെ ഫൈനൽ. അപരാജിതരായി മുന്നേറി ആ മത്സരത്തിനെത്തിയാൽ അപ്പോഴേയ്ക്കും ഒരു ലോക റെക്കോർഡ് അർജന്റീനയ്ക്കു സ്വന്തമായിട്ടുണ്ടാകും. രാജ്യാന്തര ഫുട്ബോളിൽ തോൽവിയറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന നേട്ടം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക