അർജന്റീനയ്‌ക്കെതിരായ സഊദി അറേബ്യയുടെ പോരാട്ടം ഇന്ന്

0
3464

റിയാദ്: അർജന്റീനയ്‌ക്കെതിരായ
സഊദി അറേബ്യയുടെ ലോകകപ്പ് പോരാട്ടത്തിന് ഇനി മണിക്കൂറുകൾ. സഊദി സമയം ഉച്ചക്ക് ഒരുമണിക്കാണ് മത്സരം.

രണ്ട് തവണ ലോകകപ്പ് ജേതാക്കളായ അർജന്റീനയ്‌ക്കെതിരായ മത്സരത്തിനുള്ള തയ്യാറെടുപ്പിനായി ഗ്രീൻ ഫാൽക്കൺസ് തിങ്കളാഴ്ച ഐക്കണിക് ലുസൈൽ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയിരുന്നു.

കോച്ച് ഹെർവ് റെനാർഡിന്റെ മേൽനോട്ടത്തിലാണ് സഊദി താരങ്ങൾ പരിശീലന സെഷനുകൾ നടത്തിയത്. പരിശീലനം ആരംഭിച്ചത് വാം-അപ്പ് വ്യായാമങ്ങളോടെയാണ്. തുടർന്ന് സ്ക്വയർ ഡ്രിൽ, സ്ട്രെച്ചിങ് വ്യായാമങ്ങളോടെ പരിശീലന സെഷൻ അവസാനിപ്പിച്ചു.

പേശികൾക്ക് പരുക്കേറ്റ മിഡ്ഫീൽഡർ റിയാദ് ഷരാഹിലി, മെഡിക്കൽ സംഘത്തിന്റെ അകമ്പടിയോടെയുള്ള പ്രത്യേക വ്യായാമം നടത്തി.

അർജന്റീന 18ആം തവണയാണ് ലോകകപ്പ് ഫൈനലിൽ കളിക്കുന്നത്. സഊദി അറേബ്യ തുടർച്ചയായ ആറാം തവണയും.
ഗ്രൂപ്പ് സിയിലെ സഊദി ടീമിന്റെ മറ്റ് മത്സരങ്ങൾ പോളണ്ടിനും മെക്‌സിക്കോയ്ക്കും ഒപ്പമാണ്.

അഞ്ച് ലോകകപ്പ് മത്സരങ്ങളിൽ നാലിലും സഊദി അറേബ്യ പരാജയപ്പെട്ടു. 2018 ലെ കഴിഞ്ഞ ലോകകപ്പിൽ ഉദ്ഘാടന മത്സരത്തിൽ റഷ്യയോട് 5-0 ന് തോറ്റതിന് ശേഷം ഉറുഗ്വേയ്‌ക്കെതിരെ 1-0 തോൽവിയും ഈജിപ്തിനെതിരായ വിജയവും നേടിയ ടീം മികച്ച പ്രകടനം കാഴ്ചവച്ചു.

മൂന്ന് വർഷത്തിലേറെയായി തീവ്രപരിശീലനം നൽകുന്നതിന് ചുക്കാൻ പിടിക്കുന്ന റെനാർഡിന്റെ കീഴിൽ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ടീമും ഒഫീഷ്യൽസും ഇന്ന് കളത്തിലിറങ്ങുന്നത്.