ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ ഇനി മുതൽ എയർസുവിധയിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല

0
700

ന്യൂദൽഹി: മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ എയർസുവിധയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഇന്ത്യ ഒഴിവാക്കി.

കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനമാണ് എയർ സുവിധ. തീരുമാനം ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

കോവിഡ് രോഗം കുറഞ്ഞുവരുന്ന സഹചര്യത്തിലും വാക്‌സിനേഷൻ കൂടിയതിനാലും ഇനി മുതൽ എയർ സുവിധ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് വ്യോമയാന മന്ത്രാലയും പുറപ്പെടുവിച്ച അറിയിപ്പിലുണ്ട്.