ഉംറ തീർത്ഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങവേ കണ്ണൂർ സ്വദേശിനി മക്കയിൽ ബസ്സിൽവെച്ചു മരണപ്പെട്ടു

0
1192

ജിദ്ദ: ഉംറ തീർത്ഥാടനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങവേ കണ്ണൂർ സ്വദേശിനി ബസ്സിൽവെച്ചു മരണപ്പെട്ടു. കണ്ണൂർ- താണ സ്വദേശിനി അൽ സഫ കോട്ടേജിൽ താമസിക്കുന്ന ഖദീജ പാലിച്ചുമ്മാന്റെവിട (70) യാണ് മരണപ്പെട്ടത്. ഉംറ തീർത്ഥാനടനം പൂർത്തിയാക്കി മക്കയിൽ നിന്നും നാട്ടിലേക്ക് മടങ്ങുവാൻ ഇന്നലെ എയർപോർട്ടിലേക്ക് പോകുന്നവഴിയിൽ ബസ്സിൽവെച്ചാണ് മരണം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മദീന സന്ദർശനവും മക്കയിലെ തീർത്ഥാടനവും പൂർത്തീകരിച്ചു മകനോടൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. മയ്യിത്ത് ജിദ്ദയിൽ മറവുചെയ്യുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ ജിദ്ദ കെ എം സി സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക