ജിദ്ദ: ഉംറ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങവെ മലയാളി തീർത്ഥാടക ജിദ്ദയിൽ വെച്ച് മരണപ്പെട്ടു. കണ്ണൂർ ജില്ലയിലെ താണ സ്വദേശിനി അൽ സഫ കോട്ടേജിൽ താമസിക്കുന്ന ഖദീജ പാലിച്ചുമ്മാന്റെവിട (70) യാണ് ഉംറ കഴിഞ്ഞു മക്കയിൽ നിന്നും നാട്ടിലേക്ക് മടങ്ങുവാൻ ജിദ്ദ എയർപോർട്ടിലേക്ക് പോകുന്ന വഴിയിൽ ബസ്സിൽ വെച്ചു മരണപ്പെട്ടത്. ഉംറയും മദീന സന്ദർശനവും പൂർത്തീകരിച്ച ഇവർ മകനോടൊപ്പം നാട്ടിലേക്ക്മ ടങ്ങുകയായിരുന്നു.
മൃതദേഹം ജിദ്ദയിൽ മറവു ചെയ്യുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നതായി ജിദ്ദ കെ എം സി സി വെൽഫെയർ വിംഗ് അറിയിച്ചു.