ദുബൈ: ദുബൈ നഗരം അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി മാറിയ കാഴ്ചയാണ് ഇന്ന് കാണാന്‍ സാധിച്ചത്. ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന ദുബൈ റണില്‍ പങ്കെടുത്തത് 1.93 ലക്ഷത്തിലേറെ ആളുകള്‍.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഞായറാഴ്ച രാവിലെ നടന്ന ദുബൈ റണില്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും കൂടിയായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കൂടി പങ്കെടുത്തതോടെ ജനങ്ങളുടെ ആവേശം ഇരട്ടിയായി.
കഴിഞ്ഞ വര്‍ഷം 1.46 ലക്ഷം പേരാണ് ദുബൈ റണില്‍ പങ്കെടുത്തത്. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ മറികടന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ശൈഖ് സായിദ് റോഡിലേക്ക് ജനങ്ങള്‍ എത്തി തുടങ്ങിയിരുന്നു. ഇളം പച്ച നിറമുള്ള ജഴ്‌സിയായിരുന്നു രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നല്‍കിയത്. 5,10 കിലോമീറ്ററുകളിലായി രണ്ട് റൈഡുകളാണ് ഉണ്ടായിരുന്നത്. ആകെ 193,000 പേരാണ് ദുബൈ റണില്‍ പങ്കെടുത്തതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.
ജനങ്ങളെ ദുബൈ റണിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തിക്കാന്‍ മെട്രോ പുലര്‍ച്ചെ 3.30 മുതല്‍ സര്‍വീസ് നടത്തിയിരുന്നു. ശൈഖ് സായിദ് റോഡ്, മുഹമ്മദ് ബിന്‍ റാഷിദ് ബുളിവാഡ് റോഡ്, ഫിനാന്‍ഷ്യല്‍ സെന്റര്‍ റോഡ്, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബുളിവാഡ് റോഡ് എന്നിവിടങ്ങള്‍ ദുബൈ റണിനോട് അനുബന്ധിച്ച് രാവിലെ നാല് മണി മുതല്‍ 10 വരെ അടച്ചിട്ടിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക