ലോകം ഖത്തറിലേക്ക്; ഉദ്ഘാടനത്തിനു മണിക്കൂറുകൾ മാത്രം, ഒരുക്കുന്നത് വലിയ ‘സര്‍പ്രൈസുകള്‍’

0
2077

ദോഹ: ലോകം മുഴുവന്‍ ഖത്തറിന്റെ അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തിലേയ്ക്ക് മിഴി തുറക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോകകപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍വഹിക്കും. 60,000 പേര്‍ക്ക് ഇരിപ്പിട ശേഷിയുള്ള അല്‍ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ പ്രാദേശിക സമയം അഞ്ചിനു ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

30 മിനിറ്റ് നീളുന്ന ഉദ്ഘാടന ചടങ്ങില്‍ ഫുട്‌ബോള്‍ ലോകത്തിനായി വലിയ ‘സര്‍പ്രൈസുകള്‍’ ആണ് ഖത്തര്‍ ഒരുക്കുന്നത്. കൊറിയന്‍ സംഗീത ബാന്‍ഡ് ആയ ബിടിഎസിന്റെ വിഖ്യാത ഗായകന്‍ ജങ്കൂക്ക്, ഖത്തരി ഗായകന്‍ ഫഹദ് ഖുബൈസി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംഗീത വിസ്മയം തീര്‍ക്കുമെന്നത് മാത്രമാണ് ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. ബോളിവുഡ് നടി നോറ ഫത്തേഹി, കൊളംബിയന്‍ ഗായകന്‍ ജെ ബാല്‍വിന്‍ എന്നിവരും ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദോഹ പ്രാദേശിക സമയം വൈകിട്ട് ഏഴിന് ഖത്തറും ഇക്വഡോറും തമ്മിലുള്ള ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടു മുതല്‍ സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ തുറക്കും. ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് മത്സരം കാണാന്‍ പ്രവേശനം. ഖത്തറിന്റെ വിവിധ സൗഹൃദ, സഹോദര രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങി ഒട്ടേറെ പേര്‍ ഖത്തറിലേയ്ക്ക് എത്തി കഴിഞ്ഞു. ഇന്ത്യന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, ഡോ.സുധീഷ് ധന്‍കര്‍ എന്നിവരും ഉദ്ഘാടനത്തില്‍ പങ്കെടുക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആരൊക്കെ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുമെന്നത് ഇപ്പോഴും സസ്പെന്‍സ് ആണ്. ലോകത്തിന് മുന്നില്‍ രാജ്യത്തെ അടയാളപ്പെടുത്താന്‍ ലഭിക്കുന്ന അവസരം ഖത്തര്‍ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുമെന്നുറപ്പ്. എന്നാല്‍ അതിഥിതൊഴിലാളികളോടും എൽജിബിടിക്യൂ സമൂഹത്തോടും ഖത്തര്‍ ഭരണകൂടം തുടരുന്ന എതിര്‍പ്പ് പലകലാകാരന്‍മാരെയും ഉദ്ഘാടന വേദിയില്‍ നിന്ന് അകറ്റിയെന്നാണ് സൂചന. ലോകകപ്പ് ഉദ്ഘാടനചടങ്ങിനെത്തുമെന്ന വാര്‍ത്ത ഡുഅ ലിപ നിഷേധിച്ചു.

ഫിഫയുടെ ക്ഷണം നിരസിച്ചതായി പാട്ടുകാരന്‍ റോഡ് സ്റ്റിവര്‍ട് പറഞ്ഞു. ഒരു മില്യണ്‍ യുഎസ് ഡോളറാണ് സ്റ്റിവര്‍ട്ടിന് വാഗ്ദാനം ചെയ്തത്. ഇനി ആരുണ്ടാകുമെന്ന് ചോദിച്ചാല്‍ ലോകമെമ്പാടുമുള്ള കെ പോപ്പ് ആരാധകര്‍ക്കാവേശമായി ജങ്‍കുക്ക് എല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ഡ്രീമേഴ്സ് ട്രാക്കുമായി എത്തും. ബ്രിട്ടീഷ് പാട്ടുകാരന്‍ റോബി വില്ല്യംസ്, മൊറോക്കന്‍ നര്‍ത്തകി നോറാ ഫത്തേഹി തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എതായാലും അറബിക്കഥയിലെ അദ്ഭുതവിളക്കില്‍ നിന്ന് ഖത്തര്‍ ഒരുക്കുന്ന മാന്ത്രികനിമിഷം കാണാന്‍ ലോകം കാത്തിരിക്കുകയാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക