കുവൈത്ത് സിറ്റി: കുവൈത്തില്‍ നടുറോഡില്‍ പൊലീസുകാരനെ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തില്‍ ആറ് യുവാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം അര്‍ദിയ ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലായിരുന്നു സംഭവം. സ്വദേശി യുവാക്കളാണ് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കങ്ങളാണ് അടിപിടിയില്‍ കലാശിച്ചത്. പൊലീസുകാരനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. സംഭവത്തില്‍ സബാഹ് അല്‍ നാസര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആറ് കുവൈത്തി യുവാക്കളെ അറസ്റ്റ് ചെയ്‍തത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




