സഊദിയിൽ വിവാഹ മോചനങ്ങളില്‍ പതിനാറ് ശതമനം കുറവുണ്ടായെന്ന് കുടുംബകാര്യ കൗണ്‍സില്‍

0
1213

റിയാദ്: സഊദിയിൽ വിവാഹ മോചനങ്ങളില്‍ പതിനാറ് ശതമനം കുറവുണ്ടായെന്ന് കുടുംബകാര്യ കൗണ്‍സില്‍. 2021നെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ വിവാഹമോചന നിരക്കില്‍ 16 ശതമാനം കുറവുണ്ടായതായും  വിവാഹങ്ങള്‍  19 ശതമാനം വര്‍ദ്ധിച്ചതായും കൗണ്‍സില്‍ സ്ഥിരീകരിച്ചു.

വിവാഹമോചനത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരുടേയും കുടുംബ പ്രശ്‌നങ്ങള്‍ കൈകാര്യ ചെയ്യുന്നതിലെ  സ്‌പെഷ്യലിസ്റ്റുകളുടെയും പങ്കാളിത്തത്തോടെ സിമ്പോസിയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവാഹമോചനം  കുടുംബത്തിലും സമൂഹത്തിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെന്ന തലക്കെട്ടിലായിരുന്നു സിമ്പോസിയം.  മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസ്, ഓഡിയോവിഷ്വല്‍ മീഡിയ അതോറിറ്റി, കിംഗ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ നാഷണല്‍ ഡയലോഗ്, വിവാഹമോചനത്തിന്റെ അനന്തരഫലങ്ങള്‍ പരിമിതപ്പെടുത്തുന്ന മവദ്ദ അസോസിയേഷന്‍, കൗണ്‍സിലിന്റെ വനിതാ കമ്മിറ്റി അംഗങ്ങള്‍, കൂടാതെ നിരവധി വിദഗ്ധരും പരിപാടിയില്‍ പങ്കെടുത്തു.